വായന പക്ഷാചരണവും ബിപിൻ അനുസ്മരണവും കവിത ചർച്ചയും

20-06-2024

സർഗവേദി റീഡേഴ്‌സ് ഫോറം

ആലക്കോട് സർഗ്ഗവേദി ഹാൾ

വായന പക്ഷാചരണവും ബിപിൻ അനുസ്മരണവും കവിത ചർച്ചയും

കവിത ചർച്ച: ദീപ തോമസ് എഴുതിയ 'ഒറ്റമരക്കാട്'
ആസ്വാദനകുറിപ്പ് – സന്തോഷ് ചിറ്റടി

പ്രിയപ്പെട്ട ബിപിൻ, ഓർമ്മകളിൽ എൻ്റെയും പ്രണാമം🙏🏻

'ഒറ്റമരക്കാടുകൾ' പൂത്ത സായാഹ്നങ്ങൾ എത്ര സുന്ദരമായിരുന്നു. ദീപ തോമസിൻ്റെ കവിതകളിൽ നാട്ടു ഭംഗിയും, പ്രണയ ചാരുതയും, മഴയുടെ സംഗീതവും, വിയർപ്പിൻ്റെ ലാവണ്യവും, വിശപ്പിൻ്റെ രാസഭേദങ്ങളും, സ്ത്രീ ജീവിതത്തിൻ്റെ ആധിയും ആർദ്രതയും നിറച്ച കവിതാ ചർച്ചകൾ. പ്രിയ പറഞ്ഞതിനും, വായിച്ചതിനും അപ്പുറം പറയാൻ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്നിട്ടും ജോർജജ് സർ, ജോഷി സർ, രാജു സർ, പ്രദീപ് സർ, സന്തോഷ്, ടോമി മാഷ്, ജോൺ ജോ മാഷ്, പ്രദീപ് മാഷ്, ദീപേഷ് മാഷ് പ്രഭൃതികളുടെ അനുബന്ധങ്ങൾ. പ്രസാദ് മാഷിൻ്റെ, വായനയുടെ, നിശിത പർവ്വം. ഒടുവിൽ, 'എന്നിലേക്കുള്ള എൻ്റെ യാത്രയാണ്, എൻ്റെ, പരിഭവങ്ങളുടെ തീയൊപ്പുകളാണ്, ജന്മനാട്ടിലേക്കുള്ള എൻ്റെ ദീർഘസഞ്ചാരങ്ങളാണ്, എൻ്റെ കവിതകളത്രയും എന്ന ദീപയുടെ മറുമൊഴിയിൽ ഒറ്റമരക്കാട് ഒരു മഹാവനമായി മാറുന്നു...

ഇന്നത്തെ ഈ സന്ധ്യയിലും വായന വിളക്ക് കൊളുത്തുന്നു.

ചിലരെ ചുമ്മാതെ കേൾക്കുക എന്നതും ഒരു സുഖമാണ്.


ദീപ തോമസ് എഴുതിയ ഒറ്റമരക്കാട് എന്ന കവിത സമാഹാരത്തിലെ ഒരു കവിത - രണ്ടവൾ